ഐ പി എല്ലില്‍ പൂനെ സൂപ്പര്‍ജെയ്ന്‍റ്സിന് ആറാം തോല്‍വി. മുംബൈ ഇന്ത്യന്‍സ് 8 വിക്കറ്റിന് പൂനെയെ തോല്‍പിച്ചു. പൂനെയുടെ 159 റണ്‍സ് മുംബൈ 9 പന്ത് ശേഷിക്കേ മറികടന്നു.
പതിനെട്ടടവും പയറ്റിയിട്ടും ധോണിക്ക് രക്ഷയില്ല. തോല്‍വിയോടു തോല്‍വി. പൂനെയുടെ 159 റണ്‍സ് രോഹിത് ശര്‍മയുടെ ബാറ്റിന് വെല്ലുവിളിയേ ആയിരുന്നില്ല. മുംബൈ ക്യാപ്റ്റന്‍റെ ബാറ്റില്‍നിന്ന് പറന്നത് എട്ട് ഫോറും മൂന്ന് സിക്‌സും.
രോഹിത് 85 നോട്ടൗട്ട്. മാന്‍ ഓഫ് ദ മാച്ച്. അഞ്ചാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. സൗരഭ് തിവാരിയുടെ 57 റണ്‍സും സ്റ്റീവന്‍ സ്മിത്തിന്റെ 45 റണ്‍സുമാണ് പൂനെ സ്‌കോര്‍ 159ല്‍ എത്തിച്ചത്.
അവസാന ഓവറുകളിലെ കുറഞ്ഞ ഓവര്‍നിരക്ക് പൂനെയ്ക്ക് തിരിച്ചടിയായി. ബുംറ മൂന്ന് വിക്കറ്റുമായി പൂനെ വിജയത്തില്‍ നിര്‍ണായകമായി.
