Asianet News MalayalamAsianet News Malayalam

ആര്‍സിബിക്ക് വീണ്ടും തോല്‍വി; മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം

rohit leads mumbai to win
Author
First Published Apr 20, 2016, 6:36 PM IST

62 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെയും പുറത്താകാതെ 40 റണ്‍സെടുത്ത കിറോണ്‍ പൊള്ളാര്‍ഡിന്റെയും ബാറ്റിങ്ങാണ് മുംബൈയെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്. അമ്പാട്ടി റായിഡു 31 റണ്‍സും ജോസ് ബട്ട്‌ലര്‍ 28 റണ്‍സും നേടി. 44 പന്തില്‍ മൂന്നു സിക്‌സറും നാലു ബൗണ്ടറികളും ഉള്‍പ്പടെ 62 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍-  ആര്‍സിബി 20 ഓവറില്‍ ഏഴിന് 170 & മുംബൈ ഇന്ത്യന്‍സ് 18 ഓവറില്‍ നാലിന് 171

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ട്രവിസ് ഹെഡിന്റെയും(37), വിരാട് കൊഹ്‌ലിയുടെയും(33) മികവിലാണ് 20 ഓവറില്‍ ഏഴിന് 170 റണ്‍സെടുത്തത്. ഡിവില്ലിയേഴ്‌സ് 29 റണ്‍സും സര്‍ഫ്രാസ് ഖാന്‍ 28 റണ്‍സും നേടി. മുംബൈയ്ക്കു വേണ്ടി ജസ്‌പ്രിത് ബുംറ മൂന്നു വിക്കറ്റും, ക്രുനാല്‍ പാണ്ഡ്യ രണ്ടു വിക്കറ്റും സ്വന്തമാക്കി.

ഈ ജയത്തോടെ അഞ്ചു കളികളില്‍ നാലു പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. അതേസമയം മൂന്നു കളികളില്‍ രണ്ടു പോയിന്റ് മാത്രമുള്ള ആര്‍സിബി ആറാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.

Follow Us:
Download App:
  • android
  • ios