രോഹിത് ശര്‍മ്മയെ ഹിറ്റ്‌മാൻ എന്നാണ് ക്രിക്കറ്റ് ലോകം വിളിക്കുന്നത്. മാധ്യമങ്ങളും കമന്റേറ്റര്‍മാരും രോഹിത് ബാറ്റുചെയ്യുമ്പോള്‍ ഗ്യാലറിയൊന്നാകെ ആര്‍ത്തലയ്‌ക്കുന്നത് ഹിറ്റ്മാൻ, ഹിറ്റ്മാൻ എന്നാണ്. എങ്ങനെയാണ് രോഹിതിന് ഹിറ്റ്‌മാൻ എന്ന വിളിപ്പേര് ലഭിക്കുന്നത്? ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ ഒരു അഭിമുഖത്തിൽ രോഹിത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2013ൽ ഓസ്ട്രേലിയയ്ക്കെതിരെ ബംഗളുരുവിൽ രോഹിത് ഇരട്ടസെഞ്ച്വറി നേടിയ മൽസരത്തിനിടെയായിരുന്നു സംഭവം. ഓസീസ് ബൗളര്‍മാരെ നാലുപാടും പായിച്ച് രോഹിത് ഇരട്ടസെഞ്ച്വറിയിലേക്ക് കുതിക്കുന്നു. ഈ സമയം ടിവി കമന്റേറ്ററായിരുന്നു. ഈ സമയം ടിവി തൽസമയസംപ്രേക്ഷണ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ അവിടെനിന്നുകൊണ്ട്, യു പ്ലേയ്ഡ് ലൈക്ക് എ ഹിറ്റ്മാൻ എന്ന് ഉറക്കെവിളിച്ചുപറഞ്ഞു. ഇതുകേട്ടുകൊണ്ട് രവിശാസ്‌ത്രി ഇക്കാര്യം കമന്ററിയിലൂടെ പറഞ്ഞു. രോഹിത് ശര്‍മ്മ എന്ന് ഇംഗ്ലീഷിൽ റോ-ഹിറ്റ് എന്ന് പറയാൻ തുടങ്ങിയതും ഹിറ്റ്മാൻ എന്ന വിളിപ്പേര് വ്യാപകമാകുകയും ചെയ്തത് ഇതിനുശേഷമാണ്. മറ്റുള്ളവര്‍ ഹിറ്റ്‌മാൻ എന്നു വിളിക്കുന്നത് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും, രോഹിത് അഭിമുഖത്തിൽ തുറന്നുസമ്മതിച്ചു.