ബാറ്റ് ചെയ്യുന്നതിനിടെ ശിഖര്‍ ധവാനുമായി അധികം സംസാരിക്കില്ലെന്ന് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അത് തന്നെയാണ് ഞങ്ങള്‍ തമ്മിലുള്ള കൂട്ടുക്കെട്ടുകള്‍ ഇത്രത്തോളം വിജയകരമായി കാണുന്നതെന്നും രോഹിത് ശര്‍മ. ഹിറ്റ്മാന്‍ തുടര്‍ന്നു..

ദുബായ്: ബാറ്റ് ചെയ്യുന്നതിനിടെ ശിഖര്‍ ധവാനുമായി അധികം സംസാരിക്കില്ലെന്ന് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അത് തന്നെയാണ് ഞങ്ങള്‍ തമ്മിലുള്ള കൂട്ടുക്കെട്ടുകള്‍ ഇത്രത്തോളം വിജയകരമായി കാണുന്നതെന്നും രോഹിത് ശര്‍മ. ഹിറ്റ്മാന്‍ തുടര്‍ന്നു..

ഞങ്ങള്‍ ഒരുപാട് കാലമായി ഒരുമിച്ച് കളിക്കുന്നുണ്ട്. ധവാന്റെ ശൈലി എനിക്ക് നന്നായി അറിയാം. അതുക്കൊണ്ട് അയാളെ താല്‍പര്യം പോലെ കളിക്കാന്‍ അനുവദിക്കും. ഇങ്ങനെ കളിക്കണമെന്ന് ഒരിക്കലും പറയാറില്ല. ഒരുമിച്ച് കളിക്കുമ്പോള്‍ ബാറ്റിങ്ങിനെ കുറിച്ച് ഒന്നുംതന്നെ സംസാരിക്കാറില്ല.

ഇത് 13ാം തവണയാണ് ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും നൂറ് റണ്‍സ് കൂട്ടുകെട്ട് പുറത്തെടുക്കുന്നത്. പത്തോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചാല്‍ ടീമിനുള്ള ഗുണം ഇരുവര്‍ക്കും അറിയാവുന്നതാണെന്നും രോഹിത് കൂട്ടിചേര്‍ത്തു. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ചുറികളാണ് ധവാന്‍ ഇതുവരെ നേടിയിട്ടുള്ളത്. 127, 46, 40, 114 എന്നീ സ്‌കോറുകളാണ് ധവാന്‍ ടൂര്‍ണ്ണമെന്റില്‍ നേടിയതെങ്കില്‍ രോഹിത് ശര്‍മ രണ്ട് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഇതുവരെ സ്വന്തമാക്കി.