രോഹിതിന്‍റെ സന്ദേശം ഏറ്റെടുത്ത് ആരാധകര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടത്തിനിടയില്‍ കേപ്‌‌ടൗണിലെ വരള്‍ച്ച വലിയ വാര്‍ത്തയായിരുന്നു. ടീം ഹോട്ടലില്‍ ജല ഉപഭോഗം അധികൃതര്‍ പരിമിതപ്പെടുത്തിയിരുന്നു. ലോക ജലദിനത്തില്‍ കേപ്‌ടൗണ്‍ അനുഭവം പങ്കുവെച്ച് രോഹിത് ശര്‍മ്മ ആരാധകര്‍ക്കായി ട്വിറ്റര്‍ സന്ദേശം നല്‍കി. മാര്‍ച്ച് 22നായിരുന്നു ലോക ജലദിനം.

ജല ഉപയോഗത്തെയും സംരക്ഷണത്തെയും കുറിച്ചുള്ള രോഹിതിന്‍റെ സന്ദേശം ആരാധകര്‍ക്കിടയില്‍ തരംഗമായി. ജല സംരക്ഷണത്തിനും ബോധവല്‍ക്കരണത്തിനുമായി 1993 മുതലാണ് യു.എന്‍ ലോക ജലദിനം ആചരിച്ച് തുടങ്ങിയത്. ജലദിനത്തിന്‍റെ ഭാഗമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നിരുന്നു.

Scroll to load tweet…