കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറി കാത്തിരുന്നവര്‍ക്ക് നിരാശ. അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തില്‍ സ്‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ച രോഹിത് കോള്‍ട്ടെര്‍ നൈലിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. രോഹിതിന്‍റെ ശക്തമായ അടി കോള്‍ട്ടര്‍ നൈല്‍ ആദ്യം കൈവിട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ കൈപ്പിടിയിലൊതുക്കി.

രോഹിതിന് 14 പന്തില്‍ ഏഴ് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈഡന്‍ ഗാര്‍ഡനില്‍ മികച്ച റെക്കോര്‍ഡുള്ള രോഹിതിനെ തുടക്കത്തില്‍ പുറത്താക്കാന്‍ മല്‍സരത്തില്‍ ഓസീസിന് മുന്‍തൂക്കം നല്‍കി. അര്‍ദ്ധസെഞ്ചുറി നേടിയ കോലി- രഹാന സഖ്യം രണ്ടാം വിക്കറ്റില്‍ നേടിയ102 റണ്‍സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്.

Scroll to load tweet…