മാഡ്രിഡ്: റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നേക്കാള്‍ സ്വാര്‍ത്ഥനെന്ന് സഹതാരം കരിം ബെന്‍സേമ. എന്നാല്‍ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പ്രകടനം ടീമിന് ഗുണം ചെയ്യുന്നതായി ബെന്‍സേമ ചൂണ്ടിക്കാട്ടി. അതേസമയം, തനിക്ക് പോര്‍ച്ചുഗല്‍ താരവുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ഫ്രഞ്ച് താരം പറഞ്ഞു. 

മുന്‍ ക്ലബായ ലിയോണില്‍ നിന്നും വ്യത്യസ്തമായി കപ്പെടുക്കുന്നതും കളിയും കൂടുതല്‍ ആസ്വദിച്ചത് റയലിലാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം കളിക്കുന്നത് താനേറെ ഇഷ്ടപ്പെടുന്നു. റയല്‍ പരിശീലകനായിരുന്ന ജോസ് മൗറീഞ്ഞോയാണ് തന്നെ മികച്ച താരമാക്കി വളര്‍ത്തിയത്. ക്രിസ്റ്റ്യനോ റൊണാള്‍ഡോയുമായി തനിക്ക് നല്ല ബന്ധമാണെന്നും ബെന്‍സേമ വ്യക്തമാക്കി. 

റയലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായി എന്ന് വിലയിരുത്തുമ്പോളും റൊണാള്‍ഡോയുടെ നിഴലില്‍ മറഞ്ഞുപോയി എന്നാണ് ബെന്‍സേമയുടെ വിലയിരുത്തല്‍. ബെന്‍സേമ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡില്‍ എത്തിയിട്ട് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാകാുകയാണ്.