ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ റൊണോ മൂന്നാമത്
ലോകകപ്പ് യോഗ്യത മത്സരത്തില് ഈജിപ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പോര്ച്ചുഗല് പരാജയപ്പെടുത്തിയിരുന്നു. ഇഞ്ചുറി ടൈമില് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ നേടിയ ഇരട്ട ഗോളിലാണ് പോര്ച്ചുഗലിന്റെ വിജയം. 92, 94 മിനുറ്റുകളിലായിരുന്നു പോര്ച്ചുഗല് സ്ട്രൈക്കര് വലകുലുക്കിയത്.
ഇരട്ട ഗോളോടെ അന്താരാഷ്ട്ര ഗോള് വേട്ടക്കാരുടെ പട്ടികയില് മൂന്നാമതെത്താന് റോണോയ്ക്കായി. 80 ഗോളുകള് നേടിയ ജപ്പാന് താരം കമാമോട്ടോയെ മറികടന്നു. 148 മത്സരങ്ങളില് നിന്ന് 81 ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ പേരിലുള്ളത്. 149 കളിയില് 109 ഗോള് നേടിയ ഇറാന് താരം അലി ദേ, 89 മത്സരങ്ങളില് 84 ഗോള് നേടിയ ഹംഗേറിയന് ഇതിഹാസം ഫെറങ്ക് പുസ്കാസ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്.
അതേസമയം റൊണോയുടെ സമകാലികനായ അര്ജന്റീനന് താരം ലിയോണല് മെസി 123 കളിയില് 61 ഗോളുമായി 25-ാം സ്ഥാനത്താണ്.
