കൊല്‍ക്കത്ത: ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ വിജയത്തില്‍ അമിത ആഹ്ലാദ പ്രകടനം നടത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീറിന് പിഴ. മത്സരശേഷം കസേര ചവിട്ടിത്തെറിപ്പിച്ചതിനാണ് ഗംഭീറിന് മാച്ച് ഫീസിന്റെ 15 ശതമാനം പിഴ ചുമത്തിയത്.
@GautamGambhir this is why you are not in Indian cricket team 👎 #norespect#hateyou#RCBvsKKR#KKR#teamindia#bccipic.twitter.com/VEx07BdlR3
— Rohan Zemse (@rohanzemse) 2 May 2016
ഇതേസമയം, കുറഞ്ഞ ഓവര്‍ നിരക്കിന് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 24 ലക്ഷം രൂപ പിഴചുമത്തി. മറ്റ് ടീമംഗങ്ങള്‍ക്ക് ആറ് ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന് കോലിക്ക് പിഴ ചമുത്തുന്നത്. ആദ്യം 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
