മെല്‍ബണ്‍: ചെറുപ്രായത്തില്‍ തന്നെ ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ലോകത്തെ ഞെട്ടിച്ചയാളാണ് ഇംഗ്ലീഷ് താരം സഫര്‍ അന്‍സാരി. 25മത്തെ വയസിലാണ് ഈ താരം വിരമിച്ചത്. അതിന് പിന്നാലെ മറ്റൊരു താരം കൂടി ചെറുപ്രായത്തില്‍ കളിമതിയാക്കി. ഓസ്‌ട്രേലിയന്‍ താരവും ന്യൂ സൗത്ത് വെയ്ല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ റിയാന്‍ കാര്‍ട്ടേഴ്‌സ് ആണ് 26-മത്തെ വയസില്‍ ക്രിക്കറ്റില്‍ നിന്നും വിമിച്ചത്.
തത്വശാസ്ത്രം പഠിക്കണമെന്ന ആഗ്രത്തെ തുടര്‍ന്നാണ് താരം ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ തയ്യാറായത്. 26 വയസ്സായിരുന്നു റയാന്‍ കാര്‍ട്ടേഴ്‌സിന്, തനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയ ന്യൂ സൗത്ത് വെയ്ല്‍സ് ടീമിനോടും കളിക്കാരോടും കാര്‍ട്ടേഴ്‌സ് നന്ദി പറഞ്ഞു.
ന്യൂ സൗത്ത വെയ്ല്‍സിനായി 43 മത്സരങ്ങള്‍ കളിച്ച കാര്‍ട്ടേഴ്‌സ് 35.75 ശരാശരിയില്‍ 2515 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2010ലാണ് കാര്‍ട്ടേഴ്‌സ് ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ലിസ്റ്റ് എയില്‍ 345 റണ്‍സും ടി20യില്‍ 319 റണ്‍സുമാണ് ഇദ്ദേഹത്തിന്‍റെ സമ്പാദ്യം.
