ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് എതിരെ ദക്ഷിണാഫ്രിക്കയ്‍ക്ക് ആദ്യ വിക്കറ്റ് നഷ്‍ടമായി. 10 റണ്‍സ് എടുത്തിരുന്ന അംലയെ താക്കൂര്‍ ആണ് പുറത്താക്കിയത്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്‍ടത്തില്‍ 27 റണ്‍സ് ആണ് എടുത്തിരിക്കുന്നത്. 15 റണ്‍സുമായി മര്‍ക്രമും ഒരു റണ്ണുമായി എ ബി ഡിവില്യേഴ്‍സുമാണ് ക്രീസില്‍.

ടോസ് നേടിയ ടീം ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ നാല് ജയവുമായി ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.