2007ലെ ഏകദിന ലോകകപ്പ് തോല്‍വിക്ക് ശേഷം വിരമിക്കാന്‍ ആലോചിച്ചിരുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തോല്‍വിക്ക് ശേഷം രണ്ടു ദിവസം വെസ്റ്റ് ഇന്‍ഡീസിലെ ഹോട്ടല്‍ മുറിക്ക് പുറത്തിറങ്ങിയില്ല. എന്നാല്‍ ക്രിക്കറ്റില്‍ തുടരണമെന്ന റിച്ചാര്‍ഡ്സിന്റെ അഭ്യര്‍ഥന കാരണമാണ് വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്നും സച്ചിന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്റെ വെളിപ്പെടുത്തല്‍.

2011ലെ ലോകകപ്പില്‍ വിജയിക്കാമെന്ന സഹോദരന്‍ അജിത്തിന്റെയും സുനില്‍ ഗാവസ്കറിന്റെയും അഭിപ്രായവും നിരാശയില്‍ നിന്ന് കരകയറാന്‍ സഹായിച്ചെന്നും സച്ചിന്‍ പറഞ്ഞു. 2007ലെ ലോകകപ്പില്‍ ശ്രീലങ്കയോടും ബംഗ്ലാദേശിനോടും തോറ്റ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.