അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ജൂനിയര്‍ ടീമിനെ അഭിനന്ദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഒറ്റക്കെട്ടായുള്ള പോരാട്ടം വലിയ സ്വപ്‌നങ്ങള്‍ സാധ്യമാക്കാന്‍ സഹായിക്കുമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സച്ചിന്‍ പറഞ്ഞു. ഇത്ര മികച്ച ടീമിനെ വാര്‍ത്തെടുത്ത രാഹുല്‍ ദ്രാവിഡിനേയും ബൗളിംഗ് കോച്ച് പരസ് മഹ്ബറിയേയും സച്ചിന്‍ പ്രത്യേകം അഭിനന്ദിച്ചു. 

ലോകചാംപ്യന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു. ഈ യുവാക്കളെ മുന്നോട്ട് നയിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്ത രാഹുലിനും പരസിനും അഭിനന്ദനങ്ങള്‍. നിങ്ങളുടെ മനോഹരമായ യാത്ര ആരംഭിച്ചിരിക്കുകയാണ്... തുടര്‍ന്നും നിങ്ങളുടെ മികച്ച പ്രകടനം തുടരുക... എല്ലാ ആശംസകളും...