Asianet News MalayalamAsianet News Malayalam

അങ്ങനെ സച്ചിനും ഒരു ഗായകനായി- സച്ചിന്റെ പാട്ടു കേള്‍ക്കണോ?

sachin debut song with sonu nigam
Author
First Published Apr 3, 2017, 6:53 AM IST

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിലെ ഇതിഹാസ താരം. 1989ല്‍ പാകിസ്ഥാനെതിരെ ക്രിക്കറ്റില്‍ അരങ്ങേറിയതുമുതല്‍ പാഡഴിക്കുന്നതുവരെ ആരാധകര്‍ക്ക് അവിസ്‌മരണീയമായ ഒട്ടനവധി നിമിഷങ്ങള്‍ സമ്മാനിച്ച താരം. കളി മതിയാക്കിയശേഷവും ക്രിക്കറ്റിനുവേണ്ടി പ്രവര്‍ത്തിച്ചുവരികയാണ് സച്ചിന്‍. ഇതിനിടയില്‍ പാര്‍ലമെന്റ് അംഗമായും ജീവകാരുണ്യപ്രവര്‍ത്തനരംഗത്തും അഭിനേതാവായി സിനിമയിലുമൊക്കെ സച്ചിന്‍ സജീവമായിരുന്നു. ഇപ്പോഴിതാ, പുതിയൊരു ഇന്നിംഗ്സിന് തുടക്കമിട്ടിരിക്കുകയാണ് സച്ചിന്‍. സച്ചിന്‍ ഒരു ഗായകനായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ബോളിവുഡിലെ സൂപ്പര്‍ ഗായകന്‍ സോനു നിഗവുമൊത്തുള്ള സച്ചിന്റെ പാട്ട് യൂട്യൂബില്‍ റിലീസ് ചെയ്‌തത്. ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആല്‍ബത്തിലാണ് സച്ചിന്‍ പാടിയത്. ആറു ലോകകപ്പുകളില്‍ ഒപ്പം കളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആല്‍ബം തയ്യാറാക്കുന്നത്. അതിന്റെ തുടക്കമെന്നോണമാണ് ഇപ്പോഴത്തെ പാട്ട് പുറത്തിറക്കിയിരിക്കുന്നത്. സോണി ടിവിയുടെ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡലിന്റെ ഒമ്പതാം സീസണ്‍ ഗ്രാന്‍ഡ് ഫിനാലെയിലാണ് ആല്‍ബത്തിന്റെ പ്രൊമോ ഗാനം പുറത്തിറക്കിയത്.

പൊതുവെ നാണക്കാരനായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന സച്ചിന്‍ ഏറെ ആസ്വദിച്ചുതന്നെയാണ് ഗെന്‍ഡ് ആയി, ബലാ ഗുമാ, മാരാ ചകാ, സച്ചിന്‍, സച്ചിന്‍... നച്ചോ നച്ചോ സാബ് ക്രിക്കറ്റ് വാലി ബീറ്റ് പെ.. എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത്. ഷമീര്‍ ടന്‍ഡനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീതത്തെ ഏറെ ഇഷ്‌പ്പെട്ടിരുന്ന താന്‍ ഒരിക്കലും ഒരു ഗായകനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സച്ചിന്‍ പറഞ്ഞു. ഈപ്പോള്‍ പാടാന്‍ സാധിച്ചതിന് സോനു നിഗത്തിന് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. സോനുവിന്റെ പ്രോല്‍സാഹനവും സാന്നിദ്ധ്യവും ഇല്ലായിരുന്നെങ്കില്‍ ഈ പാട്ട് പാടാന്‍ സാധിക്കില്ലായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. ഇന്റര്‍നെറ്റില്‍ ഇതിനോടകം സച്ചിന്റെ പാട്ട് തരംഗമായി മാറിക്കഴിഞ്ഞു. സച്ചിന്റെ പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സംരഭമായ 100 എംബി മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ബാനറിലാണ് പുതിയ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

സച്ചിന്റെ പാട്ട് കേള്‍ക്കാം, കാണാം...

Follow Us:
Download App:
  • android
  • ios