'നിങ്ങളുടെ ധൈര്യവും കരുണയും ഞങ്ങള്‍ക്ക് പ്രചോദനമാണ്. ദൈവം രക്ഷിക്കട്ടെ'
ദില്ലി: ഇന്ത്യന്‍ വ്യോമ, നാവിക, കരസേനകളെയും കേരളത്തിലെ മറ്റ് രക്ഷാപ്രവര്‍ത്തകരെയും അഭിനന്ദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 'നിങ്ങളുടെ ധൈര്യവും കരുണയും ഞങ്ങള്‍ക്ക് പ്രചോദനമാണ്. ദൈവം രക്ഷിക്കട്ടെ' എന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
Scroll to load tweet…
കേരളത്തിനൊപ്പം എല്ലാവരും നില്‍ക്കണമെന്ന് നേരത്തെ സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. പ്രാര്‍ഥനകളെക്കാളും ഈ നിമിഷം വേണ്ടത് കഴിയുന്നത്ര സഹായം ചെയ്യുക എന്നതാണ്. ചെറുതും വലുതുമായ സംഭാവനകള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും സച്ചിന്‍ അഭ്യര്‍ഥിച്ചു.
