Asianet News MalayalamAsianet News Malayalam

സാഫ് കപ്പ്: യുവ ഇന്ത്യയ്ക്ക് നാളെ കിരീടപ്പോരാട്ടം

കിരീടം നിലനിര്‍ത്തുക ലക്ഷ്യമിട്ട് ഇന്ത്യ മാലദ്വീപിനെ നേരിടും. നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ മാലദ്വീപിനെ തോല്‍പിച്ചിരുന്നു. 
 

SAFF Championship 2018 India vs Maldives final tomorrow
Author
Dhaka, First Published Sep 14, 2018, 9:08 AM IST

ധാക്ക: സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് നാളെ കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഫൈനലിൽ മാലദ്വീപിനെ നേരിടും. നാളെ വൈകിട്ട് ആറരയ്ക്ക് ധാക്കയിലാണ് ഫൈനൽ. 

SAFF Championship 2018 India vs Maldives final tomorrow

പാകിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. മാലദ്വീപ് സെമിയിൽ എതിരില്ലാത്ത മൂന്ന് ഗോളിന് നേപ്പാളിനെയാണ് തോൽപിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളിന് മാലദ്വീപിനെ തോൽപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios