Asianet News MalayalamAsianet News Malayalam

യൂത്ത് ഫുട്ബോളില്‍ വീണ്ടും ഇന്ത്യന്‍ കുതിപ്പ്

പതിനഞ്ച് വയസ്സിൽ താഴെയുള്ളവരുടെ വനിതാ സാഫ് കപ്പിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ഭൂട്ടാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു

saff u 15 womens championship india into semi finals
Author
Delhi, First Published Aug 14, 2018, 12:18 AM IST

ദില്ലി: യൂത്ത് ഫുട്ബോളിൽ വീണ്ടും ഇന്ത്യൻ മുന്നേറ്റം. പതിനഞ്ച് വയസ്സിൽ താഴെയുള്ളവരുടെ വനിതാ സാഫ് കപ്പിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ഭൂട്ടാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ഇന്ത്യയുടെ കുതിപ്പ്.

അൻപത്തിയെട്ടാം മിനിറ്റിൽ ഷിൽകി ദേവിയാണ് ഇന്ത്യയുടെ നിർണായക ഗോൾ നേടിയത്. വ്യാഴാഴ്ചത്തെ സെമിയിൽ നേപ്പാളോ, ബംഗ്ലാദേശ് ആയിരിക്കും ഇന്ത്യയുടെ എതിരാളി. ശനിയാഴ്ചയാണ് ഫൈനൽ.

Follow Us:
Download App:
  • android
  • ios