ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നേവാളും പി വി സിന്ധുവും ക്വാര്‍ട്ടറിലെത്തി. ബാര്‍ക്ലേകാര്‍ഡ് അരീനയില്‍ നടന്ന മല്‍സരത്തില്‍ റിയോ ഒളിംപിക്‌സ് സില്‍വര്‍ മെഡല്‍ ജേതാവായ പി വി സിന്ധു ഇന്തോനേഷ്യന്‍ താരം ദിനര്‍ ദ്യാ ഓസ്‌റ്റിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍- 21-12, 21-4. ചാംപ്യന്‍ഷിപ്പിലെ എട്ടാം സീഡായ സൈന, ജര്‍മ്മന്‍ താരം ഫാബിന്നെ ഡിപ്രസിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍- 21-18, 21-10.

അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം എച്ച് എസ് പ്രണോയിക്ക് തോല്‍വി നേരിട്ടു. ലോക ഇരുപത്തിരണ്ടാം നമ്പര്‍ താരമായ പ്രണോയ് ആറാം സീഡായ ചൈനീസ് താരം ഹൂവേ ടിയാനോടാണ് തോറ്റത്. സ്‌കോര്‍ 21-13, 21-5.