മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയൂസൂര്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. തന്നോടുള്ള പ്രതികാരത്തെ തുടര്‍ന്നാണ് ജയസൂര്യ കിടപ്പറരംഗങ്ങള്‍ പുറത്തുവിട്ടതെന്ന് മുന്‍ കാമുകി പറഞ്ഞു. ഇതുസംബന്ധിച്ച് ശ്രീലങ്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുടുംബജീവിതം തകര്‍ക്കാനാണ് ജയസൂര്യ വീഡിയോ പുറത്തുവിട്ടതെന്നാണ് യുവതി പറയുന്നത്. ജയസൂര്യയുമായുള്ള പ്രണയബന്ധം തകര്‍ന്ന ശേഷം ശ്രീലങ്കയിലെ പ്രമുഖ ബിസിനസുകാരനെ യുവതി വിവാഹം ചെയ്തിരുന്നു.