ടെന്നീസ് കോര്‍ട്ടില്‍ എയ്സുകളുതിര്‍ക്കാന്‍ മാത്രമല്ല നന്നായി നൃത്തം ചെയ്യാനും സാനിയ മിര്‍സക്കറിയാം. ഹൈദരാബാദിലെ തന്‍റെ ടെന്നീസ് അക്കാദമിയില്‍ ഫ്യൂച്ചര്‍ സ്റ്റാര്‍ ടെന്നീസ് ക്ലിനിക്കിനിടെയാണ് സാനിയ മിര്‍സ ചുവടുവയ്ച്ചത്. ബോളിവുഡ് താരവും മോഡലുമായ നേഹ ധുപിയയും സാനിയയ്ക്കൊപ്പമുണ്ടായിരുന്നു. നേഹ ധുപിയയ്ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യം സാനിയ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളും ഇരുവര്‍ക്കുമൊപ്പം ചുവടുവെച്ചു. 

Scroll to load tweet…

Between the racquet n the racket . What a great day spent with my fav @MirzaSania n the our budding champs. Thank you @WTAFinalsSGpic.twitter.com/W9CgMtgo1w

— Neha Dhupia (@NehaDhupia) July 25, 2017

ടെന്നീസില്‍ ലോകനിലവാരമുള്ള താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ഫ്യൂച്ചര്‍ സ്റ്റാര്‍ ടെന്നീസ് ക്ലിനിക്ക് സംഘടിപ്പിച്ചത്.
വളരെ പ്രതീക്ഷിയോടെയാണ് കുട്ടികള്‍ക്കായി ഫ്യൂച്ചര്‍ സ്റ്റാര്‍ ടെന്നീസ് ക്ലിനിക്ക് സംഘടിപ്പിക്കുന്നതെന്നും പദ്ധതി വിജയത്തിലെത്താന്‍ കൂടുതല്‍ സമയം അനിവാര്യമാണെന്നും സാനിയ മിര്‍സ പറഞ്ഞു. എന്നാല്‍ പുരുഷ ടെന്നീസ് കുറച്ചുകൂടി വേഗതയില്‍ വളരുന്നുണ്ടെന്നും സാനിയ പറഞ്ഞു. ടെന്നീസിലെ കുട്ടി താരങ്ങള്‍ക്കൊപ്പം സമയം ചിലവിട്ടതിന്‍റെ ചിത്രം നേഹ ധുപിയ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.