ലാഹോര്‍: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര പാകിസ്ഥാന്‍ നേടി. 3-0ത്തിനായിരുന്നു ജയം. പരമ്പരയിലെ മാന്‍ ഓഫ് ദ സീരിസ് ആയിരുന്നു ഷോയ്ബ് മാലിക്ക്. ഇതിന്‍റെ സമ്മാനമായി കിട്ടിയത് ഒരു മോട്ടോര്‍ ബൈക്കും. അവസാന മത്സരത്തില്‍ പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു മാലിക്ക്.
പിന്നീടാണ് മാലിക്കിന്‍റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സ ട്വിറ്ററില്‍ അഭിനന്ദനവുമായി എത്തിയത്. ഈ ട്വിറ്ററില്‍ ഇതില്‍ ഒരു റെയ്ഡ് പോയാലോ എന്ന് സാനിയ ചോദിച്ചു. ഉടന്‍ മാലിക്കിന്‍റെ മറുപടി എത്തി തയ്യാറായിക്കൊള്ളുവെന്നായിരുന്നു മാലിക്കിന്‍റെ മറുപടി.
എന്നാല്‍ ഉടന്‍ സാനിയ ഒരു ചിത്രം സഹിതം ട്വീറ്റ് ചെയ്തു. ഇതിന്‍റെ പിറകിലെ സീറ്റില്‍ ഒരാളുണ്ടല്ലോ. പാക് താരം ഷദാബ് ഖാന്‍ മാലിക്കിന്‍റെ പിന്നില്‍ ഇരിക്കുന്നതായിരുന്നു രംഗം. എന്നാല്‍ അത് ഒഴിവാക്കാം എന്ന് ഉടന്‍ തന്നെ മാലിക്ക് മറുപടി നല്‍കി.
അതിനിടയില്‍ ഈ ചാറ്റെല്ലാം കണ്ട ഷദാബ് ഖാന്‍ ഉടന്‍ സോറിയും പറഞ്ഞു. പാക് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ് സാനിയ, മാലിക്ക് റൊമാന്‍റിക്ക് ചാറ്റ്.
