Asianet News MalayalamAsianet News Malayalam

കുട്ടി ക്രിക്കറ്ററാകുമോ, ടെന്നീസ് താരമാകുമോ?, കളിക്കുക ഇന്ത്യക്ക് വേണ്ടിയോ പാകിസ്ഥാന് വേണ്ടിയോ? സാനിയ പറയുന്നു

ഇരുവരും ഒരു കുട്ടി ജനിക്കാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലാണ്. തന്‍റെ ഗര്‍ഭകാലത്തെ കുറിച്ച് നിരവധി തവണ സാനിയ മനസ് തുറന്നിരുന്നു. പാക് ക്രിക്കറ്റ് താരം കൂടിയായ ഷൊയ്ബ് മാലിക്കിന്‍റെ പ്രതീക്ഷകളും ആഗ്രഹങ്ങളുമെല്ലാം പലപ്പോഴും വാര്‍ത്തയായി. 

Sania Mirza opens up about her marriage to Shoaib Malik child and India Pakistan
Author
India, First Published Aug 12, 2018, 8:19 PM IST

മുംബൈ: പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിവാഹം ചെയ്തത്.  ഇരുവരും ഒരു കുട്ടി ജനിക്കാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലാണ്. തന്‍റെ ഗര്‍ഭകാലത്തെ കുറിച്ച് നിരവധി തവണ സാനിയ മനസ് തുറന്നിരുന്നു. പാക് ക്രിക്കറ്റ് താരം കൂടിയായ ഷൊയ്ബ് മാലിക്കിന്‍റെ പ്രതീക്ഷകളും ആഗ്രഹങ്ങളുമെല്ലാം പലപ്പോഴും വാര്‍ത്തയായി. ഇതിനിടയില്‍ ആരാധകര്‍ പലപ്പോഴും ചോദിച്ച ചില ചോദ്യങ്ങളുണ്ടായിരുന്നു. ജനിക്കുന്ന കുട്ടി ക്രിക്കറ്ററാകുമോ, അല്ലെങ്കില്‍ ടെന്നീസ് താരമാകുമോ എന്നതായിരുന്നു അതിലൊന്ന്. 

പലപ്പോഴും സാനിയ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ ആരാധകരുടെ വലിയ സംശയത്തിന് മറുപടി പറയുകയാണ് സാനിയ. ഹിന്ദുസ്ഥാന്‍ ടൈസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സാനിയ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഏറ്റവും അപകടം പിടിച്ച ചോദ്യങ്ങള്‍ക്ക് ഞെട്ടിക്കുന്ന മറുപടിയാണ് സാനിയ നല്‍കിയത്.

ക്രിക്കറ്ററാകുമോ ടെന്നീസ് താരമാകുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ.. 'ഇവ രണ്ടുമല്ല ജനിക്കാന്‍ പോകുന്ന കുട്ടി ഒരു ഡോക്ടറാകണമെന്നാണ് തന്‍റെ ആഗ്രഹം'. കുട്ടി ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആകട്ടെ അതിലൊന്നും എനിക്ക് അഭിപ്രായമില്ല, പക്ഷെ ഷൊയ്ബിന് പെണ്‍കുട്ടിയെ വേണമെന്നാണ് ആഗ്രഹമെന്നും സാനിയ പറഞ്ഞു.

ഏത് രാജ്യത്തെ പൗരത്വം സ്വീകരിക്കും എന്നതായിരുന്നു ഏറ്റവും കുഴപ്പം പിടിച്ച മറ്റൊരു ചോദ്യം. തന്‍റെ കുഞ്ഞ് ഇന്ത്യയുടെയോ പാകിസ്ഥാന്‍റെയോ പൗരത്വം സ്വീകരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമില്ല. ചിലപ്പോള്‍ മൂന്നാമൊരു രാജ്യത്തിന്‍റെ പൗരത്വം സ്വീകരിക്കുമായിരിക്കും, കുട്ടിയുടെ പൗരത്വം ഏതായാലും താന്‍  അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമായിരുന്നു സാനിയയുടെ മറുപടി.


 

Follow Us:
Download App:
  • android
  • ios