തിരുവനന്തപുരത്ത് ലളിതമായ വിവാഹചടങ്ങുകള്‍ക്ക് ശേഷം നടന്ന പ്രൗഢമായ വിവാഹസല്‍ക്കാരത്തില്‍ പ്രമുഖരുടെ നീണ്ടനിര ആശംസകളുമായെത്തി

തിരുവനന്തപുരം: താരനിബിഡമായിരുന്നു ക്രിക്കറ്റ് താരം സഞ്ജു വി സാംസണിന്‍റെയും ചാരുലതയുടെയും വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും മിന്നുകെട്ടിയത്. തിരുവനന്തപുരത്ത് ലളിതമായ വിവാഹചടങ്ങുകള്‍ക്ക് ശേഷം നടന്ന പ്രൗഢമായ വിവാഹസല്‍ക്കാരത്തില്‍ പ്രമുഖരുടെ നീണ്ടനിര ആശംസകളുമായെത്തി.

വിവാഹസല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. ഇന്ത്യന്‍ എ ടീമിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലും സഞ്ജുവിന്‍റെ ഗുരുവായിരുന്ന ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് കുടംബസമേതമാണെത്തിയത്. വിഎം സുധീരൻ അടക്കമുള്ള രാഷ്ട്രീയരംഗത്തെ പ്രമുഖരും ആശംസകള്‍ കൈമാറാനെത്തി.