ശരദ് പവാർ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷസ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നു. ലോധ കമ്മറ്റി നിർദേശപ്രകാരം 70 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഭാരവാഹിത്വം പാടില്ലെന്ന സുപ്രീം കോടതി നിർദേശം അംഗീകരിച്ചാണ് രാജിവയ്‍ക്കാന്‍ തയ്യാറാവുന്നതെന്ന് ശരദ് പവാർ അറിയിച്ചു.