എട്ടു വര്‍ഷം മുന്പ് ഒരു പത്തുവയസുകാരന്റെ കളി കണ്ട് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റായ മകരന്ദ് വൈന്‍കാങ്കാര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. മുംബൈയില്‍ നിന്നുള്ള ഈ ബംഗാളി പയ്യനെ ശ്രദ്ധിച്ചോളു, അയാള്‍ സെഞ്ചുറികളും ഡബിള്‍ സെഞ്ചുറികളും അടിച്ചുകൂട്ടിക്കൊണ്ടിരിക്കുകയാണ്. അത്ഭുത ബാലനാണ് അയാള്‍. ആ പത്തു വയസുകാരന് ഇപ്പോള്‍ പ്രായം 18 ആയി.
മുംബൈ: എട്ടു വര്‍ഷം മുന്പ് ഒരു പത്തുവയസുകാരന്റെ കളി കണ്ട് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റായ മകരന്ദ് വൈന്‍കാങ്കാര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. മുംബൈയില്‍ നിന്നുള്ള ഈ ബംഗാളി പയ്യനെ ശ്രദ്ധിച്ചോളു, അയാള്‍ സെഞ്ചുറികളും ഡബിള്‍ സെഞ്ചുറികളും അടിച്ചുകൂട്ടിക്കൊണ്ടിരിക്കുകയാണ്. അത്ഭുത ബാലനാണ് അയാള്‍. ആ പത്തു വയസുകാരന് ഇപ്പോള്‍ പ്രായം 18 ആയി.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഭാഗ്യമുണ്ടെങ്കില്‍ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാനായി അയാള്‍ ഉണ്ടാകും. അതെ, പൃഥ്വി ഷാ എന്ന 18കാരനെക്കുറിച്ചുള്ള മകരന്ദിന്റെ പ്രവചനം അങ്ങനെ അച്ചട്ടായി. മകരന്ദ് എട്ടുവര്‍ഷം മുന്പ് പൃഥ്വി ഷായെക്കുറിച്ച് നടത്തിയ ട്വീറ്റ് ആണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പൃഥ്വിയെക്കുറിച്ച് സമാനമായ പ്രവചനം നടത്തിയിരുന്നു. 10 വര്‍ഷം മുമ്പ് ഒരു സുഹൃത്ത് പറഞ്ഞതുകേട്ട് പൃഥ്വിയുടെ കളി കണ്ടതിനെക്കുറിച്ചും അയാള്‍ ഒരിക്കല്‍ ഇന്ത്യക്കായി കളിക്കുമെന്ന് പ്രവചിച്ചതിനെക്കുറിച്ചും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.
