കായികമേഖല സുതാര്യമായിരിക്കണമെന്നും അഴിമതിക്കാരെ വച്ചുപൊറിപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് കേന്ദ്ര കായികമന്ത്രി വിജയ്ഗോയൽ. ലോധ കമ്മിറ്റി റിപ്പോർട്ടിനെകുറിച്ചുള്ള കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
കായികവുമായി ബന്ധപ്പെട്ട എല്ലാം സുതാര്യമായിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിലപാട് ലോധ കമ്മിറ്റി റിപ്പോർട്ട് കേന്ദ്രസർക്കാർ പരിശോധിക്കും, റിപ്പോർട്ട് ബിസിസിഐ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ - വിജയ് ഗോയല്‍
റിയൊയിലേക്ക് പോകുന്ന ഇന്ത്യയുടെ ജംബോ സംഘത്തിലും കായികമന്ത്രിക്ക് പ്രതീക്ഷയേറെ. മെഡൽ നേടാൻ കരുത്തും ശേഷിയുമുള്ളവരാണ് റിയോയിലേക്ക് പോകുന്നത്. എന്നാൽ എത്ര മെഡൽ ഇന്ത്യ നേടുമെന്ന് പ്രവചിക്കാൻ വിജയ് ഗോയൽ തയ്യാറായില്ല
