Asianet News MalayalamAsianet News Malayalam

2024 ഒളിംപിക്സ് വരെ മത്സരിക്കുമെന്ന് നീന്തല്‍ വിസ്മയം ജോസഫ് സ്കൂളിംഗ്

2024ലെ ഒളിംപിക്‌സ് വരെ സജീവമായി മത്സരിക്കുമെന്ന് നീന്തല്‍ വിസ്മയം ജോസഫ് സ്കൂളിംഗ്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം ആത്മവിശ്വാസം കൂട്ടിയെന്നും സ്കൂളിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിയോ ഒളിംപിക്‌സില്‍ ഫെല്‍പ്സിനെ അട്ടിമറിച്ച് ശ്രദ്ധേയനായ സ്കൂളിംഗ് ഒരു ഇന്ത്യന്‍ ചാനലിന് അഭിമുഖം നല്‍കുന്നത് ആദ്യമായാണ്.

Schooling to quit swimming in 2024 Asianet News Exclusive
Author
Jakarta, First Published Sep 13, 2018, 12:16 PM IST

ജക്കാര്‍ത്ത: 2024ലെ ഒളിംപിക്‌സ് വരെ സജീവമായി മത്സരിക്കുമെന്ന് നീന്തല്‍ വിസ്മയം ജോസഫ് സ്കൂളിംഗ്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം ആത്മവിശ്വാസം കൂട്ടിയെന്നും സ്കൂളിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിയോ ഒളിംപിക്‌സില്‍ ഫെല്‍പ്സിനെ അട്ടിമറിച്ച് ശ്രദ്ധേയനായ സ്കൂളിംഗ് ഒരു ഇന്ത്യന്‍ ചാനലിന് അഭിമുഖം നല്‍കുന്നത് ആദ്യമായാണ്.

റിയോ ഒളിംപിക്‌സിലെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ സാക്ഷാല്‍ മൈക്കല്‍ ഫെല്‍പ്സിനെ ഞെട്ടിച്ച ഓര്‍മ്മകള്‍ ആവേശം നല്‍കുമെങ്കിലും, ഭൂതകാലത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിംഗപ്പൂരിന്റെ വിസ്മയതാരമായ ജോസഫ് സ്കൂളിംഗ് പറഞ്ഞു. എന്ന് വരെ നീന്തല്‍ക്കുളത്തില്‍ ഉണ്ടാകുമെന്നതിനെക്കുറിച്ചും 23കരനായ സ്കൂളിംഗിന് കൃത്യമായ ധാരണയുണ്ട്.

ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണം അടക്കം നാലു മെഡല്‍ നേടിയ സ്കൂളിംഗ് അമേരിക്കയിലെ ടെക്‌സാസിലാണ് പരിശീലനം നടത്തുന്നത്.

Follow Us:
Download App:
  • android
  • ios