പക്ഷേ, അതിന് ശേഷം രഹാനെ സെഞ്ച്വറിയുടെ കടന്ന് മുന്നേറി. 144 റണ്‍സെടുത്ത താരത്തിന്‍റെ മികവില്‍ ഇന്ത്യ സി 352 റണ്‍സാണ് ആണ് പടുത്തുയര്‍ത്തിയത്.

ദില്ലി: ക്രിക്കറ്റ് മെെതാനങ്ങള്‍ പലപ്പോഴും പല അമളികള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്. എന്നാല്‍, ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയ്ക്ക് സംഭവിച്ച ഈ അബദ്ധം കണ്ടാല്‍ ആരും ചിരിച്ചു പോകും. ദിയോദര്‍ ട്രോഫിയിലാണ് സംഭവം അരങ്ങേറിയത്. ഇന്ത്യ സിയും ഇന്ത്യ ബിയും തമ്മില്‍ ദില്ലി ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുകയാണ്.

ശുബ്മാന്‍ ഗില്‍ ആണ് രഹാനെയ്ക്കൊപ്പം ക്രീസില്‍. 96 റണ്‍സില്‍ എത്തി നില്‍ക്കുമ്പോള്‍ രഹാനെ മായങ്ക് മാര്‍ക്കണ്ഡയെ മിഡ് ഓണിലേക്ക് തട്ടി ഒരു ഡബിള്‍ സ്വന്തമാക്കി. സ്റ്റേഡിയത്തിലെ സ്കോര്‍ ബോര്‍ഡില്‍ രഹാനെ മൂന്നക്കം കടന്നതായി കാണിച്ചതോടെ രഹാനെ ബാറ്റ് ഉയര്‍ത്തി വീശി സന്തോഷം പ്രകടിപ്പിച്ചു.

എന്നാല്‍, അപ്പോഴും രഹാനെയുടെ പേരില്‍ 97 റണ്‍സ് മാത്രമാണ് കുറിക്കപ്പെട്ടിരുന്നത്. രഹാനെ ബാറ്റ് ഉയര്‍ത്തിയതോടെ ഡ്രസിംഗ് റൂമിലിരുന്ന സഹതാരം സുരേഷ് റെയ്ന എഴുന്നേറ്റ് നിന്ന് മൂന്ന് റണ്‍സ് കൂടെ ശതകത്തിലേക്ക് ഉണ്ടെന്ന് ആംഗ്യം കാണിക്കുന്നുമുണ്ട്. എന്നാല്‍, സ്കോര്‍ ബോര്‍ഡ് കെെകാര്യം ചെയ്യുന്നയാള്‍ക്ക് സംഭവിച്ച തെറ്റ് രഹാനയ്ക്ക് വലിയ പണിയാണ് കൊടുത്തത്.

പക്ഷേ, അതിന് ശേഷം രഹാനെ സെഞ്ച്വറിയുടെ കടന്ന് മുന്നേറി. 144 റണ്‍സെടുത്ത താരത്തിന്‍റെ മികവില്‍ ഇന്ത്യ സി 352 റണ്‍സാണ് ആണ് പടുത്തുയര്‍ത്തിയത്. 29 റണ്‍സിനെ ഇന്ത്യ ബി ടീമിനെ തോല്‍പ്പിച്ച് ദിയോദര്‍ ട്രോഫി സ്വന്തമാക്കുകയും ചെയ്തു. 

Scroll to load tweet…