മെല്ലെ തുടങ്ങിയ മുംബൈയെ 21 പന്തില്‍ 62 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് വമ്പന്‍ സ്കോറിലേക്ക് നയിച്ചത്.
കൊല്ക്കത്ത: ഐപിഎല്ലില് മുംബൈ ഇന്ത്യന്സിനോട് ദയനീയ തോല്വി വഴങ്ങിയതിന് പിന്നാലെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെ വിമര്ശിച്ച് ടീം ഉടമ കൂടിയായ ബോളിവുഡ് സൂപ്പര് താരം ഷാരൂഖ് ഖാന്. തോല്വിയില് ട്വിറ്ററിലൂടെ ആരാധകരോട് മാപ്പുപറഞ്ഞ ഷാരൂഖ് പോരാട്ടം പോലുമില്ലാതെ കീഴടങ്ങിയ കൊല്ക്കത്തയെ വിമര്ശിക്കുകയും ചെയ്തു.
കളിയില് ജയവും തോല്വിയുമുണ്ടാകും. പക്ഷെ ഇന്ന് രാത്രി, പോരാട്ടം പോലുമില്ലാതെ കൊല്ക്കത്ത കീഴടങ്ങിയതിന് ടീം ഉടമ എന്ന നിലയില് ഞാന് ആരാധകരോട് മാപ്പു ചോദിക്കുന്നുവെന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 210 റണ്സടിച്ചപ്പോള് കൊല്ക്കത്തയുടെ പോരാട്ടം 108 റണ്സില് അവസാനിച്ചിരുന്നു.
മെല്ലെ തുടങ്ങിയ മുംബൈയെ 21 പന്തില് 62 റണ്സെടുത്ത ഇഷാന് കിഷനാണ് വമ്പന് സ്കോറിലേക്ക് നയിച്ചത്. 17 പന്തിലാണ് കിഷന് അര്ധസെഞ്ചുറിയിലെത്തിയത്.
