ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇന്ത്യ 45 റൺസിന് ന്യൂസിലൻഡിനെ തോൽപിച്ചു. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ആയിരുന്നു ഇന്ത്യയുടെ ജയം. 190 റൺസായിരുന്നു വിജയലക്ഷ്യം. ഇന്ത്യ 3 വിക്കറ്റിന്
129 റൺസിൽ എത്തിയപ്പോഴാണ് മഴയെത്തിയത്. 

വിരാട് കോലി 52 റൺസുമായി പുറത്താവാതെ നിന്നു. ശിഖർ ധവാൻ 40 റൺസെടുത്തു. 66 റൺസെടുത്ത ലൂക്ക് റോഞ്ചിയാണ് കിവീസിന്‍റെ ടോപ് സ്കോറർ. ഗപ്റ്റിൽ ഒൻപതും ക്യാപ്റ്റൻ വില്യംസൺ എട്ടും റൺസിനും പുറത്തായി. മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ജഡേജ രണ്ട് വിക്കറ്റ് നേടി. ചാന്പ്യൻസ് ട്രോഫിയിൽ ജൂൺ നാലിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.