ദില്ലി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര പേസർ മുഹമ്മദ് ഷമിക്ക് നഷ്ടമാകും. ഇടതു കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് ടീമിൽ ഇടംനേടാൻ സാധിക്കാത്തത്. ഷമിക്ക് വിശ്രമം ആവശ്യമാണെന്ന് ബിസിസിഐ അറിയിച്ചു.

ഷമിക്ക് പകരം വെറ്ററൻ താരം ആശിഷ് നെഹ്റ ടീമിൽ എത്തുമെന്നാണ് റിപ്പോർട്ട്. പരിക്ക് മൂലം ചെന്നൈയിൽ നടന്ന അഞ്ചാം ടെസ്റ്റ് ഷമിക്ക് നഷ്ടമായിരുന്നു. 

ജനുവരി 15നാണ് ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുക. ഇതിനുശേഷം മൂന്നു മത്സരങ്ങളുടെ ട്വന്റി–20 പരമ്പരയും നടക്കും.