വീണ്ടും കലമുടച്ച് രോഹിത്; വീണ്ടും തകര്‍ത്തടിച്ച് ധവാന്‍

First Published 8, Mar 2018, 11:35 PM IST
Shikhar Dhawan continue form in sri lanka
Highlights
  • തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധവാന് അര്‍ദ്ധ സെഞ്ചുറി

കൊളംബോ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മികച്ച ഫോം ശ്രീലങ്കയിലും തുടരുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാന്‍. സഹ ഓപ്പണര്‍ രോഹിത് ശര്‍മ്മ ഒരിക്കല്‍ കൂടി പരാജയപ്പെട്ടപ്പോള്‍ ധവാന്‍ തന്‍റെ കസേര ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ധവാന്‍ അര്‍ദ്ധ സെഞ്ചുറി നേടിയത്. 

ആദ്യ ടി20യില്‍ 90 റണ്‍സും രണ്ടാം മത്സരത്തില്‍ 55 റണ്‍സുമാണ് ധവാന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. ശ്രീലങ്കയ്ക്കെതിരെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയിട്ടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ധവാന്‍റെ അര്‍ദ്ധ സെഞ്ചുറിയില്‍ ഇന്ത്യ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ബംഗ്ലാദേശിനെതിരെ 43 പന്തില്‍ രണ്ട് സിക്സും അഞ്ച് ബൗണ്ടറികളും സഹിതമായിരുന്നു ധവാന്‍റെ അര്‍ദ്ധ സെഞ്ചുറി.

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യില്‍ 49 പന്തില്‍ ആറ് വീതം ബൗണ്ടറികള്‍ സഹിതമാണ് ധവാന്‍ 90 റണ്‍സെടുത്തത്. ഈ വെടിക്കെട്ട് ബാറ്റിംഗിലൂടെ ടി20യില്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ ധവാന്‍ സ്വന്തമാക്കിയിരുന്നു. ടി20ല്‍ ധവാന്‍റെ ആറാം അര്‍ദ്ധ സെഞ്ചുറിയാണ് കൊളംബോയില്‍ ബംഗ്ലാദേശിനെതിരെ പിറന്നത്.
 

loader