കോലിയെ കുറിച്ചും പ്രതികരിച്ച് ധവാന്‍
ദില്ലി: ബിസിസിഐ ഇന്ത്യന് ക്രിക്കറ്റ് താരങ്ങളുടെ വാര്ഷിക കരാര് പുതുക്കിയപ്പോള് ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാള് ശീഖര് ധവാനായിരുന്നു. 1300 ശതമാനം പ്രതിഫല വര്ദ്ധനവാണ് ബിസിസിഐ ധവാന് നല്കിയത്. ബിസിസിഐയുടെ കരാര് ചരിത്രത്തിലെ തന്നെ ഉയര്ന്ന വര്ദ്ധനവായിരുന്നു ഇത്.
കഴിഞ്ഞ വര്ഷം സി ഗ്രേഡിലായിരുന്ന ധവാന് ഈ വര്ഷം പുതുതായി അവതരിപ്പിച്ച എ പ്ലസ് ഗ്രേഡിലെത്തിയതോടെയാണ് ഇത്ര വലിയ വര്ദ്ധനവുണ്ടായത്. എ പ്ലസ് ഗ്രേഡിലുള്ളവര്ക്ക് വര്ഷം ഏഴ് കോടി രൂപയാണ് വാര്ഷിക പ്രതിഫലമായി നല്കുന്നത്. 'കഴിഞ്ഞ സീസണില് മൂന്ന് ഫോര്മാറ്റുകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. അതിനാലാണ് തന്നെ സി ഗ്രേഡില് നിന്ന് എ പ്ലസ് ഗ്രേഡിലേക്ക് ഉയര്ത്തിയത്' എന്ന് ധവാന് പറയുന്നു.
ദേശീയ മാധ്യമമായ എന്ഡി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ധവാന്റെ പ്രതികരണം. കോലിയുടെ നിഴലില് ഒതുങ്ങിപോകുന്നുണ്ടോ എന്ന ചോദ്യത്തിന് ധവാന്റെ മറുപടി ഇതായിരുന്നു. കോലി അത്ഭുതപ്പെടുത്തുന്ന താരമാണ്. അദേഹം അടുത്ത സുഹൃത്തും ഇതിഹാസവുമാണ്. ബാറ്റിംഗില് കോലിയുടെ സ്ഥിരതയിലേക്ക് വളരുകയാണ് താന് ലക്ഷ്യമിടുന്നതെന്നും അഭിമുഖത്തില് ധവാന് പറഞ്ഞു.
