ഐ ലീഗ് ഫുട്‌ബോളില്‍ ഷില്ലോംഗ് ലജോംഗിന് തുടര്‍ച്ചയായ രണ്ടാം ജയം. ലജോംഗ് എതിരില്ലാത്ത രണ്ട് ഗോളിന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പിച്ചു. റെഡീം ത്‌ലാംഗ്, സാമുവല്‍ കെയ്ന്‍ഷി എന്നിവരാണ് ലജോംഗിന്റെ ഗോള്‍ നേടിയത്. ആറ് പോയിന്റുമായി ലജോംഗാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഐ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍ ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും.