പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ സൈന പുറത്ത്. സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ രണ്ടാം റൗണ്ടിലാണ് സൈന പുറത്തായത്. ജപ്പാന്‍ താരം അകാനെ യാമഗച്ചിയോട് നേരുട്ടുള്ള സെറ്റുകള്‍ക്കാണ് സൈന പാജയപ്പെട്ടത്.
ആദ്യ ഗെയ്മില്‍ 9-21ന് സൈന പരാജയപ്പെട്ടപ്പോള്‍ രണ്ടാം ഗെയിമില്‍ പൊരുതി നിന്നെങ്കിലും 21-23ന് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
ആദ്യ റൗണ്ടില്‍ ഡെന്‍മാര്‍ക്ക് താരത്തെ തോല്‍പിച്ചാണ് താരം രണ്ടാം റൗണ്ടിലെത്തിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷ ബാക്കിയാക്കി കെ. ശ്രീകാന്ത്, പി.വി സിന്ധു, എച്ച്.എസ്. പ്രണോയ്, സായ് പ്രണീത് എന്നിവര്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
