ഇന്ത്യൻ ടീമിൽ എംഎസ് ധോണിക്ക് ഇനിയും തിരിച്ചുവരവിനു സമയമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. ധോണി ഒരു ചാമ്പ്യനാണ്.

കൊല്‍ക്കത്ത: ഇന്ത്യൻ ടീമിൽ എംഎസ് ധോണിക്ക് ഇനിയും തിരിച്ചുവരവിനു സമയമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. ധോണി ഒരു ചാമ്പ്യനാണ്. 2007ൽ ട്വന്റി20 ലോകകപ്പ് ജയിച്ചതുമുതൽ 12-13 വര്‍ഷത്തോളം സുന്ദരമായൊരു കരിയറായിരുന്നു ധോണിയുടേത്. എന്നാല്‍ മറ്റെല്ലാവരെയും പോലെ ധോണിയും മികച്ച പ്രകടനം നടത്തിയേ മതിയാവു.

ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നുണ്ട്. നിങ്ങൾ ഏത് ജോലിയിലാണെങ്കിലും എവിടെപ്പോയാലും, എത്ര വയസ്സായാലും, എത്രത്തോളം അനുഭവസമ്പത്തുണ്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ നിലനിൽപുള്ളൂ. അല്ലെങ്കിൽ മറ്റൊരാൾ നിങ്ങളുടെ സ്ഥാനം കയ്യടക്കും-ഗാംഗുലി പറഞ്ഞു. ധോണിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇത്തരം താരങ്ങളെ നമുക്കു വേണം. ഇപ്പോഴും സിക്സറുകള്‍ ഗ്യാലറിയിലെത്തെിക്കാന്‍ ധോണിക്കു കഴിയുമെന്നു ഞാൻ കരുതുന്നു. ധോണി എന്നും ഒരു പ്രതിഭാസലമാണെന്നും ഗാംഗുലി പറഞ്ഞു.

കോലിയെപ്പോലെ വിജയത്തിനായി എന്തും ചെയ്യുന്നൊരു നായകന്‍ തന്നെയാണ് ഇന്ത്യക്ക് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു. എന്നാല്‍ വിജയത്തിനായി എന്തും ചെയ്യുക എന്നാല്‍ അതിരുകള്‍ ലംഘിക്കലല്ലെന്നും ഗാംഗുലി ഓര്‍മിപ്പിച്ചു.