ലണ്ടന്‍: ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച 11 താരങ്ങളടങ്ങിയ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും. സഹതാരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡുമാണ് ഗാംഗുലിയുടെ എക്കാലത്തേയും മികച്ച ടീമില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍. 

ഓസീസ് താരം റിക്കി പോണ്ടിംഗ് ആണ് ഗാംഗുലിയുടെ എക്കാലത്തേയും മികച്ച ടീമിന്‍റെ നായകന്‍. ഓസ്‌ട്രേലിയയില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങള്‍ ഗാംഗുലിയുടെ ടീമില്‍ ഇടംപിടിച്ചത്. നാല് പേരാണ് അത്. ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും രണ്ട് പേരും ഇംഗ്ലണ്ടില്‍ നിന്നും ഒരാളും ടീമില്‍ ഇടംപിടിച്ചു.

ഓസീസ് താരം മാത്യൂ ഹെയ്ഡനാനും ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ അലിസ്റ്റര്‍ കുക്കുമാണ് ടീമിലെ ഓപ്പണര്‍മാര്‍. രാഹുല്‍ ദ്രാവിഡ് മൂന്നാം സ്ഥാനത്തും സച്ചിന്‍ നാലാമതും ജാക്കിസ് കല്ലീസ് അഞ്ചാമതും ഇറങ്ങുന്ന ടീമില്‍ കുമാര സംഗക്കാരയാണ് വിക്കറ്റ് കീപ്പര്‍. ഇന്ത്യയിലെ പുതിയ താരങ്ങളില്‍ ആരും ഗാംഗുലിയുടെ ടീമില്‍ ഇടം പിടിക്കുന്നില്ല.