ധോണിയുടെ പ്രതിഭ കണ്ടെത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗാംഗുലി
ധോണിയുടെ ആ സംഹാരതാണ്ഡവത്തിന് പിന്നിലെ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അന്നത്തെ നായകനായിരുന്ന സൗരവ് ഗാംഗുലി. ധോണിയെ പതിവുപോലെ ഏഴാം നമ്പറില്‍ ഇറക്കാനായിരുന്നു ടീം മീറ്റിംഗിലെ തീരുമാനം. എന്നാല്‍, ധോണിയിലെ പ്രതിഭയെ എങ്ങനെ പരീക്ഷിക്കാം എന്നതായിരുന്നു തലേന്ന് ഹോട്ടലില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കവെ ഗാംഗുലിയുടെ മനസില്‍.
തൊട്ടടുത്ത ദിവസം ദാദ ടോസ് നേടി ധോണിയുടെ കാര്യത്തില്‍ നിര്‍ണായ തീരുമാനമെടുത്തു. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനായി തയ്യാറെടുത്തിരുന്ന ധോണിയോട് മുന്നാമതായി ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തന്‍റെ സ്ഥിരം പൊസിഷനില്‍വിട്ട് താഴെയിറങ്ങി നാലാമനായി ബാറ്റ് ചെയ്യാന്‍ ദാദ തീരുമാനിക്കുകയും ചെയ്തു. മത്സരത്തില്‍ ധോണിക്കരുത്തില്‍ 356 റണ്‍സ് പടുത്തുയര്‍ത്തിയ ഇന്ത്യ 58 റണ്‍സിന് വിജയിച്ചു.
മത്സരത്തിന്‍റെയും ധോണിയുടെ കരിയറിന്‍റെയും ഗതി മാറ്റിയ തീരുമാനമായി അത്. ലോകത്തെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ധോണി പടര്‍ന്നുപന്തലിക്കുന്നതാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധേയനായ ദാദ ധോണിയുടെ കാര്യത്തിലും അത്ഭുതം കാട്ടുകയായിരുന്നു. ബ്രേക്ക്‌ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയിലാണ് ദാദയുടെ വെളിപ്പെടുത്തല്‍.
