Asianet News MalayalamAsianet News Malayalam

ഐസിസി ടെസ്റ്റ് റാങ്കിങ്: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നേറ്റം; ഇന്ത്യ ഒന്നാമത് തുടരുന്നു

പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റം. ഇന്ത്യക്ക് പിന്നില്‍ രണ്ടാമതെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. 110 റേറ്റിങ്ങോടെയാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തിയത്.

South Africa jumped into second position in ICC test ranking
Author
Dubai - United Arab Emirates, First Published Jan 14, 2019, 6:30 PM IST

ദുബായ്: പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റം. ഇന്ത്യക്ക് പിന്നില്‍ രണ്ടാമതെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. 110 റേറ്റിങ്ങോടെയാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിനെയും ന്യൂസിലന്‍ഡിനെയുമാണ് ദക്ഷിണാഫ്രിക്ക പിന്തള്ളിയത്. ഇന്ത്യക്ക് 116 റേറ്റിങ് പോയിന്റാണുള്ളത്.

മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 108 റേറ്റിംഗ് പോയിന്റും നാലാമതുള്ള കിവീസിന് 107 റേറ്റിംഗ് പോയിന്റുമാണുള്ളത്. ദക്ഷിണാഫ്രിക്കയോട് 3-0ന് പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശ്രീലങ്കയാണ് പാക്കിസ്ഥാനു മുന്നിലുള്ളത്. 91 റേറ്റിംഗ് പോയിന്റുള്ള ശ്രീലങ്ക ഇന്ത്യയോട് ടെസ്റ്റ് പരമ്പര 2-1നു അടിയറവു പറഞ്ഞ ഓസ്‌ട്രേലിയയ്ക്ക്(101 റേറ്റിംഗ് പോയിന്റ്) പിന്നിലാണ്.

വെസ്റ്റ് ഇന്‍ഡീസ് എട്ടാം സ്ഥാനത്തും ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്തും സിംബാബ്‌വെ പ്ത്താം സ്ഥാനത്തും നില്‍ക്കുന്നു.

Follow Us:
Download App:
  • android
  • ios