പാക്കിസ്ഥാനെതിരെ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് ക്വിന്റണ്‍ ഡി കോക്ക്, ഡെയില്‍ സ്‌റ്റെയ്ന്‍ എന്നിവരെ തിരികെ വിളിച്ചു. പരമ്പരയില്‍ ഇരുടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണെങ്കിലും ദക്ഷിണാഫ്രിക്കയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.
കേപ്ടൗണ്‍: പാക്കിസ്ഥാനെതിരെ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് ക്വിന്റണ്‍ ഡി കോക്ക്, ഡെയില്‍ സ്‌റ്റെയ്ന്‍ എന്നിവരെ തിരികെ വിളിച്ചു. പരമ്പരയില്‍ ഇരുടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണെങ്കിലും ദക്ഷിണാഫ്രിക്കയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ആദ്യ മത്സരത്തില്‍ തോറ്റ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പരമ്പര നേടണമെന്ന ലക്ഷ്യത്തോടെയാണ് ഡി കോക്കിനേും സ്‌റ്റെയ്ന്‍ എന്നിവരെ തിരികെ വിളിച്ചത്.
ഡുവാന്നെ ഒലിവര്‍, ഹെന്റിച്ച് ക്ലാസന്‍, ഡേന്‍ പാറ്റേഴ്‌സണ്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. ടി20യില്‍ കളിച്ചിട്ടുള്ള താരം ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിനെ ആദ്യമായി ഏകദിന ടീമിലേക്ക് തിരികെ വിളിച്ചു. വെള്ളിയാഴ്ച സെഞ്ചൂറിയണിലാണ് പരമ്പരയിലെ മൂന്നാം മത്സരം.
