പാകിസ്ഥാന്‍- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിന മത്സരം ഇന്ന്. പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് മത്സരം. 

പോര്‍ട്ട് എലിസബത്ത്: പാകിസ്ഥാന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ഏകദിന മത്സരം ഇന്ന് നടക്കും. പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് മത്സരം. ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക വന്‍ജയം നേടിയിരുന്നു.

മുതിര്‍ന്ന താരങ്ങളായ ഷൊയിബ് മാലിക്കിന്‍റെയും മുഹമ്മദ് ഹഫീസന്‍റെയും തിരിച്ചുവരവ് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍. ദക്ഷിണാഫ്രിക്കയെ ഫാഫ് ഡുപ്ലെസിയും പാകിസ്ഥാനെ സര്‍ഫ്രാസ് അഹമ്മദുമാണ് നയിക്കുന്നത്. പോര്‍ട്ട് എലിസബത്തില്‍ പാകിസ്ഥാന്‍ ഇതുവരെ ദക്ഷിണാഫ്രിക്കയോട് ഏകദിനങ്ങളില്‍ തോറ്റിട്ടില്ല. 

ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഡെയിൽ സ്റ്റെയിന് ദക്ഷിണാഫ്രിക്ക വിശ്രമം നൽകിയിട്ടുണ്ട്. അതേസമയം ഏകദിനങ്ങളില്‍ തങ്ങളേക്കാള്‍ ശക്തര്‍ പാകിസ്ഥാന്‍ ആണെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസി അഭിപ്രായപ്പെട്ടു.