ഇന്ത്യക്കെതിരേ നാലാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 233 റണ്‍സ് ലീഡ്. മൂന്നാം ദിനം തീര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് എ്ട്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തിട്ടുണ്ട്. സാം കുറാന്‍ (37), സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

സതാംപ്ടണ്‍: ഇന്ത്യക്കെതിരേ നാലാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 233 റണ്‍സ് ലീഡ്. മൂന്നാം ദിനം തീര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് എ്ട്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തിട്ടുണ്ട്. സാം കുറാന്‍ (37), സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

92ന് നാല് എന്ന നിലയില്‍ നിന്നാണ ഇംഗ്ലണ്ട് ഇത്രയും എത്തിയത്. 69 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ട് (48), ബെന്‍ സ്‌റ്റോക്‌സ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലീഡ് വഴങ്ങി ഇന്നലെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടുത്താതെ ആറ് റണ്‍സ് എന്ന നിലയിലായിരുന്നു രണ്ടാം ദിനം കളി അവസാനിപ്പിച്ചിരുന്നത്.

ഇന്ന് കളി പുനരാരംഭിച്ചപ്പോള്‍ ഇംഗ്ലണ്ടിന് ഏറെ താമസിക്കാതെ അലിസ്റ്റര്‍ കുക്കിനെ നഷ്ടമായി. 12 റണ്‍സെടുത്ത കുക്കിനെ ജസ്പ്രീത് ബുംറ രാഹുലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ മോയിന്‍ അലി ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങി. എന്നാല്‍, ഒമ്പത് റണ്‍സെടുത്ത അലിയെ ഇഷാന്ത് ശര്‍മ പറഞ്ഞയച്ചു. പിന്നീടെത്തിയ റൂട്ടും ഓപ്പണര്‍ ജെന്നിംഗ്സും ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട് മുന്നോട്ട് പോയി.

പക്ഷേ, 36 റണ്‍സെടുത്ത ജെന്നിംഗ്സിനെ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കളിയില്‍ ആവേശമുണര്‍ന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഷമിക്ക് മുന്നില്‍ കീഴടങ്ങി ജോണി ബെയര്‍സ്റ്റോയും മടങ്ങി. റൂട്ടും സ്റ്റോക്സും അല്‍പ നേരം പിടിച്ച് നിന്നെങ്കിലും അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍ അകലെ വച്ച് റൂട്ട് പുറത്തായി. ക്യാപ്റ്റന്‍ റണ്ണൗട്ടാവുകയായിരുന്നു.

കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകുന്നു എന്ന സാഹചര്യത്തില്‍ ബട്ലറും സ്റ്റോക്സും ഒത്തുച്ചേര്‍ന്നത്. ഇരുവരും മാന്യമായി തന്നെ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ 110 പന്ത് നേരിട്ട് 30 റണ്‍സെടുത്ത സ്റ്റോക്സിനെ അശ്വിന്‍ രഹാനെയുടെ കൈകളിലെത്തിച്ചു. പിന്നാലെയാണ് ആദ്യ ഇന്നിങ്സിലെ ഹീറോ കുറാനെത്തിയത്. കുറാനൊപ്പം ബട്‌ലര്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. 55 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ബട്‌ലറെ ഇശാന്ത് വിക്കറ്റിന് മുന്നില്‍ കുടുക്കി. 11 റണ്‍സെടുത്ത ആദില്‍ റഷീദിനെ ഷമി പുറത്താക്കിയതോടെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു.

നേരത്തെ, ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 റണ്‍സിനെതിരെ ഇന്ത്യ 273 റണ്‍സ് കുറിച്ചിരുന്നു. ചേതേശ്വര്‍ പൂജാരയുടെ പുറത്താകാതെയുള്ള സെഞ്ചുറിയാണ് ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്.