പാരീസ്: യൂറോ കപ്പില്‍ നിലവിലുള്ള ജേതാക്കളായ സ്പെയിന്‍ വിജയ തുടക്കം. ചെക്ക് റിപ്പബ്‌ളിക്കിനെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ആദ്യജയം നേടിയത്. സ്പാനീഷ് ടീമിന്‍റെ നിരന്തര ആക്രമണങ്ങള്‍ മത്സരത്തില്‍ കണ്ടെങ്കിലും വിജയഗോളിനായി 87-മത്തെ മിനിറ്റുവരെ സ്പെയ്ന് കാത്തിരിക്കേണ്ടിവന്നു.

ജെറാഡ് പിക്വെയാണ് സ്പാനീഷ് വിജയഗോള്‍ നേടിയത്. ഇനിയെസ്റ്റയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍‍. ബോക്‌സിനു പുറത്ത് ലഭിച്ച കോര്‍ണര്‍ കിക്ക് ഇനിയസ്റ്റ പോസ്റ്റില്‍ പിക്വെയ്ക്കു മറിച്ചുനല്‍കുകയായിരുന്നു. പന്ത് വലയിലെത്തിക്കുന്നതില്‍ പിക്വെ പിഴവു വരുത്തിയില്ല.

സ്‌പെയിനായിരുന്നു മത്സത്തിലുടനീളം ആധിപത്യം. ബോള്‍ പൊസിഷനില്‍ 70 ശതമാനവുമായി സ്‌പെയിന്‍ ആധിപത്യം നിലനിര്‍ത്തി. 15 തവണയാണ് സ്‌പെയിന് ഗോള്‍ അവസരം ലഭിച്ചത്.