ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ സ്പെയിനും ഇറ്റലിക്കും വിജയം. സ്പെയിന്‍ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് ലെച്ച്റ്റന്‍സ്റ്റെയിനെ തകര്‍ത്തപ്പോള്‍, ഇറ്റലി മറുപടിയില്ലാത്ത ഒരു ഗോളിന് ഇസ്രയേലിനെ തോല്‍പ്പിച്ചു. സ്പെയിനുവേണ്ടി ഇയാഗോ അസ്‌പാസ്, അല്‍വാരോ മൊറാട്ട എന്നിവര്‍ ഇരട്ടഗോള്‍ നേടി. സെര്‍ജിയോ റാമോസ്, ഇസ്‌കോ, ഡേവിഡ് സില്‍വ എന്നിവര്‍ ലക്ഷ്യം കണ്ടു. മാക്സ്‌മിലന്‍ ഗോസ്‌പലിന്റെ സെല്‍ഫ് ഗോളാണ് സ്പെയിനിന്റെ പട്ടിക തികച്ചത്. ഗ്രൂപ്പ് ജിയില്‍ എല്ലാ ടീമുകളും എട്ട് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ 22 പോയിന്റുമായി സ്പെയിനും 19 പോയിന്റുമായി ഇറ്റലിയുമാണ് ലോകകപ്പ് യോഗ്യത ഏറെക്കുറെ ഉറപ്പാക്കിയിട്ടുള്ളത്.