എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ മലാഗയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തളച്ച് ബാഴ്‌സലോണ. ഈ സീസണില്‍ തുടര്‍ച്ചയായ ജയങ്ങളുമായി ബാഴ്സയുടെ ജൈത്രയാത്ര തുടരുകയാണ്. ഫിലിപ്പ് കൗട്ടിഞ്ഞോയും ലൂയിസ് സുവാരസുമാണ് ബാഴ്സയ്ക്ക് വേണ്ടി ഗോള്‍ അടിച്ചത്.

കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്ന് ലിയോണല്‍ മെസ്സി കഴിഞ്ഞ ദിവസം മത്സരത്തിനിറങ്ങിയിരുന്നില്ല. ജയത്തോടെ ബാഴ്സലോണയുടെ ലീഡ് നില എട്ടില്‍ നിന്നും പതിനൊന്നായി ഉയര്‍ന്നു.