മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്റെ ജയം. റയല്‍ മാഡ്രിഡിനായി മാര്‍ക്കോ അസന്‍സിയോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സെര്‍ജിയോ റമോസ്, കരീം ബെന്‍സെമ, എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

ഇന്നത്തെ ജയത്തോടെ 45 പോയിന്റുമായി റയല്‍ മാഡ്രിഡ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. 33 പോയിന്‍റുമായി റയല്‍ ബെറ്റിസ് ഒന്‍പതാം സ്ഥാനത്താണ്. സീസണില്‍ ബാഴ്സലോണയാണ് മുന്നില്‍. അതേസമയം മറ്റൊരു മത്സരത്തില്‍ അത്‍ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് അത്‍ലറ്റിക് ക്ലബിനെ തോല്‍പ്പിച്ചു. 

കെവിന്‍ ഗമീറോ, ഡിയഗോ കോസ്റ്റ എന്നിവരാണ് ഗോളുകള്‍ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബാഴ്സയുമായുള്ള അകലം ഏഴ് പോയിന്റായി കുറയ്ക്കാന്‍ അത്‍ലറ്റികോയ്ക്കായി.