ദില്ലി: അസ്ലൻഷാ കപ്പിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ സർദാർ സിങ് നയിക്കും. പി ആർ ശ്രീജേഷ് ടീമിലില്ല. ഇന്ത്യന്‍ ഹോക്കി മധ്യനിര താരമാണ് സർദാർ സിങ്. മലയാളി താരം പി ആര്‍ ശ്രീജേഷ് അടക്കം, 33 പേരെ സാധ്യതാ ക്യാംപില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബംഗലുരുവില്‍ 10 ദിവസത്തെ പരിശീലന ക്യാംപിന് ശേഷമാണ് ടീം പ്രഖ്യാപനം. അടുത്ത മാസം മൂന്ന് മുതൽ 10 വരെ മലേഷ്യയിലാണ് ടൂര്‍ണമെന്‍റ്. ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്ട്രേലിയ രണ്ടാം റാങ്കിലുള്ള അര്‍ജന്‍റീന എന്നിവരടക്കം മത്സരിക്കും. അസ്ലന്‍ ഷാ കപ്പില്‍ 5 തവണ ജേതാക്കളായ ഇന്ത്യ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു.