കൊച്ചി: ബിസിസിഐയുടെ ആജീവനാന്ത വിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് എസ് ശ്രീശാന്ത്. രാജ്യത്ത് തനിക്ക് മാത്രം വേറെ നിയമമോ എന്ന് ശ്രീശാന്ത് ചോദിച്ചു. ചരിത്രത്തിലെ മോശം വിധിയാണ് ഇതെന്ന് ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. ഒത്തുകളി ആരോപണം ഉയര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് മറ്റൊരു നിയമമാണെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.
എന്നാല്‍ തന്നില്‍ വിശ്വസമര്‍പ്പിക്കുന്ന എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും പോരാട്ടം തുടരുമെന്നും ശ്രീശാന്ത് പറഞ്ഞു. ഒത്തുകളിയെക്കുറിച്ച് അന്വേഷിച്ച ലോധ കമ്മീഷനില്‍ പരാമര്‍ശിച്ച 13 പേരുടെ കാര്യം ആരും അന്വേഷിക്കുന്നില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. യഥാര്‍ത്ഥ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും ശ്രീശാന്ത് ചോദിച്ചു.
