കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ വിലക്ക് ശരിവെച്ച് ഹൈക്കോടതി. ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ബിസിസിഐ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. ഇതോടെ ബിസിസിഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് തുടരും. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയുള്ള സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.

ഒത്തുകളിയുമായി ബന്ധപ്പെട്ട്  ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ബിസിസിഐ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ വാദിച്ചു. ദില്ലിയിലെ കോടതി തെളിവില്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തനാക്കിയതാണെന്ന ശ്രീശാന്തിന്‍റെ വാദം കോടതി തള്ളി.