Asianet News MalayalamAsianet News Malayalam

197 റണ്‍സ്‌ വിജയലക്ഷ്യം; ദക്ഷിണാഫ്രിക്കയില്‍ ചരിത്ര നേട്ടത്തിനരികെ ശ്രീലങ്ക

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ചരിത്രനേട്ടത്തിനരികെ ശ്രീലങ്ക. പോര്‍ട്ട് എലിസബത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയരെ 128 റണ്‍സിന് ലങ്ക പുറത്താക്കി. 197 റണ്‍സാണ് ലങ്കയ്ക്ക് മുന്നിലുള്ള വിജയലക്ഷ്യം.

Sri Lanka in in edge of historic series win in South Africa
Author
Port Elizabeth, First Published Feb 22, 2019, 8:16 PM IST

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ചരിത്രനേട്ടത്തിനരികെ ശ്രീലങ്ക. പോര്‍ട്ട് എലിസബത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയരെ 128 റണ്‍സിന് ലങ്ക പുറത്താക്കി. 197 റണ്‍സാണ് ലങ്കയ്ക്ക് മുന്നിലുള്ള വിജയലക്ഷ്യം. വിജയിച്ചാല്‍ ചരിത്രത്തിലാദ്യമായി ശ്രീലങ്കയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം.

രണ്ടാം ഇന്നിങ്‌സില്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ മുട്ടുക്കുത്തി. 50 റണ്‍സുമായി പുറത്താവാതെ നിന്ന് ഫാഫ് ഡു പ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഹാഷിം അംല (32), എയ്ഡന്‍ മാര്‍ക്രം (18) എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. നാല് വിക്കറ്റ് നേടിയ സുരംഗ ലക്മലാണ് ആതിഥേയരുടെ നടുവൊടിച്ചത്. ധനഞ്ജയ ഡിസില്‍വ മൂന്നും കശുന്‍ രജിത രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വിക്കറ്റ് നഷ്ടമില്ലാതെ മൂന്ന് റണ്‍സെടുത്തിട്ടുണ്ട്. 

നേരത്തെ, നാല് വിക്കറ്റ് നേടിയ കംഗീസോ റബാദയാണ് ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് തകര്‍ത്തത്. മൂന്നിന് 60 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ 94 റണ്‍സിനിടെ ലങ്കയ്ക്ക് നഷ്ടമായി. 42 റണ്‍സ് നേടിയ നിരോഷന്‍ ഡിക്‌വെല്ലയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. സ്‌റ്റെയ്‌നിന് പുറമെ ഡുവാന്നെ ഒലിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios